ആദിവാസി യുവാവിന്റെ മരണം: വിശ്വനാഥനെ ആൾക്കൂട്ട വിചാരണ നടത്തിയതായി ദൃക്‌സാക്ഷികൾ

viswanathan

മോഷണക്കുറ്റം ആരോപിച്ചുള്ള ആൾക്കൂട്ട വിചാരണയെ തുടർന്ന് ആദിവാസി യുവാവ് തൂങ്ങിമരിച്ച സംഭവത്തിൽ കൂടുതൽ നടപടിയുമായി പോലീസ്. കോഴിക്കോട് മെഡിക്കൽ കോളജന് മുന്നിൽ വെച്ച് ആളുകൾ വിശ്വനാഥനെ ചോദ്യം ചെയ്തത് കണ്ടിരുന്നതായി ദൃക്‌സാക്ഷികൾ വ്യക്തമാക്കി. ഇതിന് ശേഷമാണ് വിശ്വനാഥൻ ആശുപത്രിയിൽ നിന്നും പുറത്തേക്ക് ഓടിയതെന്നും കൂട്ടിരിപ്പുകാർ പറഞ്ഞു

വിശ്വനാഥന് ചുറ്റം ആളുകൾ കൂടി നിൽക്കുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ദൃശ്യങ്ങളിലുള്ള ആളുകളെ കണ്ടെത്തി മൊഴിയെടുക്കും. പണവും മൊബൈൽ ഫോണും മോഷ്ടിച്ചെന്ന് ആരോപിച്ചാണ് ആശുപത്രി ജീവനക്കാർ വിശ്വനാഥനെ ചോദ്യം ചെയ്തത്. ഇതിന് പിന്നാലെ ബുധനാഴ്ചയാണ് വിശ്വനാഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഭാര്യയുടെ പ്രസവത്തിനായാണ് വിശ്വനാഥൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിയത്.
 

Share this story