വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ തീരുമാനം; പ്രഖ്യാപനം ഉടനുണ്ടാകും
Sep 9, 2023, 12:25 IST

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ തീരുമാനം. അടുത്ത മാസം ഒന്നിന് നിലവിൽ വരും വിധമാണ് നിരക്ക് വർധിപ്പിക്കുക. പുതിയ നിരക്കുകൾ 12നോ, 13നോ റഗുലേറ്ററി കമ്മീഷൻ പ്രഖ്യാപിക്കും. നാല് വർഷത്തേക്ക് യൂണിറ്റിന് ശരാശരി 41 പൈസയുടെ താരിഫ് വർധനവിനാണ് വൈദ്യുതി ബോർഡ് അപേക്ഷ നൽകിയത്. ജൂണിൽ ഉത്തരവിറങ്ങാനിരിക്കെ ഹൈക്കോടതി സ്‌റ്റേ വന്നു. കഴിഞ്ഞ ദിവസം സ്‌റ്റേ നീങ്ങിയതോടെയാണ് നിരക്ക് വർധനവിന് തയ്യാറെടുക്കുന്നത്
കമ്മീഷൻ ചോദിച്ച വിശദാംശങ്ങൾ വൈദ്യുതി ബോർഡ് 11നും 12നുമായി സമർപ്പിക്കും. പിന്നാലെ തീരുമാനവും വരും. ജീവനക്കാരുടെ പെൻഷൻ ബാധ്യത ഉപയോക്താക്കളിൽ നിന്ന് ഈടാക്കരുതെന്ന കർശന വ്യവസ്ഥ കോടതി നൽകിയിട്ടുണ്ട്. ഇതിൽ യൂണിറ്റിന് 17 പൈസ വരെ കുറയാം.