പൊതുരംഗത്ത് നിന്ന് മാറി നിൽക്കാനാണ് തീരുമാനം, ലോക്‌സഭയിലേക്ക് മത്സരിക്കില്ല: മുരളീധരൻ

muraleedharan

ലോക്‌സഭയിലേക്ക് മത്സരിക്കാനില്ലെന്ന് ആവർത്തിച്ച് കെ മുരളീധരൻ എംപി. തീരുമാനം വ്യക്തിപരമാണ്. പൊതുരംഗത്ത് നിന്ന് മാറി നിൽക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ല. പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന പരസ്യ പ്രതികരണം തന്റെ ഭാഗത്ത് നിന്നുണ്ടാകില്ല. തന്റെ നേതാവ് രാഹുൽ ഗാന്ധിയാണ്. നേതാക്കൾ പറയുന്ന പ്രസ്താവനകൾക്ക് മറുപടിയില്ല. ലോക്‌സഭയിൽ പോകാതെ നിയമസഭയിൽ പോകാൻ ആഗ്രഹിക്കുന്നില്ല. അത്തരം പ്രചാരണങ്ങൾ അവഗണിക്കുകയാണെന്നും മുരളീധരൻ പറഞ്ഞു

എ സി മൊയ്തീന് കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ പങ്കുണ്ട്. മൊയ്തീൻ ജില്ലാ സെക്രട്ടറി ആയിരിക്കുമ്പോഴാണ് ബാങ്ക് തട്ടിപ്പ് നടന്നത്. അന്ന് അത് മൂടിവെച്ചു. തുവ്വൂർ കൊലപാതകം ആര് ചെയ്താലും നടപടി വേണം. ഏത് പാർട്ടിയായാലും അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും മുരളീധരൻ പറഞ്ഞു. 

Share this story