ഹൈഡ്രോളിക് സംവിധാനത്തിൽ തകരാർ; നെടുമ്പാശ്ശേരിയിൽ പറന്നുയർന്ന വിമാനം തിരിച്ചിറക്കി

nedumbassery
ഹൈഡ്രോളിക് സംവിധാനം തകരാറിലായതിനെ തുടർന്ന് നെടുമ്പാശ്ശേരിയിൽ വിമാനം തിരിച്ചിറക്കി. രാത്രി 11.10ന് ബംഗളൂരുവിലേക്ക് പറന്നുയർന്ന എയർ ഏഷ്യയുടെ ബംഗളൂരുവിലേക്കുള്ള വിമാനമാണ് തിരിച്ചിറക്കിയത്. ജീവനക്കാരുൾപ്പെടെ 174 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. തകരാർ പരിഹരിച്ച ശേഷം മാത്രമേ വിമാനം പുറപ്പെടുവെന്ന് വിമാനത്താവളം അധികൃതർ അറിയിച്ചു.
 

Share this story