ഇ ചന്ദ്രശേഖരനെ ആക്രമിച്ച കേസിലെ കൂറുമാറ്റം; സിപിഎമ്മിന് പ്രതിഷേധ കത്തയച്ച് കാനം
Feb 11, 2023, 10:20 IST

ഇ ചന്ദ്രശേഖരനെ ആക്രമിച്ച കേസിലെ കൂറുമാറ്റത്തിൽ പ്രതിഷേധം രേഖപ്പെടുത്തി സിപിഎമ്മിന് കത്തയച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സംഭവിച്ചത് എന്താണെന്ന് പരിശോധിക്കണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു. സിപിഐ സംസ്ഥാന നിർവാഹക സമിതിയുടെ തീരുമാനപ്രകാരമാണ് കാനം രാജേന്ദ്രൻ കത്തയച്ചത്
2016ലെ നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിന് തൊട്ടുപിന്നാലെയാണ് ഇ ചന്ദ്രശേഖരനെ ബിജെപി പ്രവർത്തകർ ആക്രമിച്ചത്. 12 ബിജെപി, ആർഎസ്എസ് പ്രവർത്തകർ പ്രതികളായ കേസിൽ പ്രാദേശിക സിപിഎം നേതാക്കളായിരുന്നു മുഖ്യസാക്ഷികൾ. എന്നാൽ കേസിന്റെ വിചാരണക്കിടെ സിപിഎം നേതാക്കൾ കൂറുമാറിയതോടെ പ്രതികളെ കോടതി വെറുതെവിടുകയായിരുന്നു.