പോലീസിൽ എട്ട് മണിക്കൂർ ജോലിയെന്ന ആവശ്യം പെട്ടെന്ന്‌ നടപ്പിലാക്കാനാകില്ലെന്ന് മുഖ്യമന്ത്രി

പോലീസ് സേനയ്ക്കുള്ളിൽ മാനസിക സമ്മർദം കുറയ്ക്കാൻ സ്‌റ്റേഷനുകളിൽ മുതിർന്ന ഉദ്യോഗസ്ഥരെ ഉപയോഗിച്ച് മെന്ററിംഗ് നടത്തി വരികയാണെന്ന് മുഖ്യമന്ത്രി. അർഹമായ ലീവുകൾ നൽകുന്നതിനും വീക്കിലി ഓഫുകൾ നിർബന്ധമായി നൽകുന്നതിനും പോലീസ് മേധാവി പ്രത്യേക സർക്കുലർ ഇറക്കിയിട്ടുണ്ട്. 

സേനയ്ക്കുള്ളിൽ എട്ട് മണിക്കൂർ ജോലിയെന്നത് വേഗത്തിൽ നടപ്പാക്കാൻ കഴിയില്ല. ആവശ്യത്തിന് സേനാംഗങ്ങളെ വിന്യസിക്കാതെ ജോലി ഭാരം അടിച്ചേൽപ്പിക്കുകയാണെന്നും സർക്കാർ മനുഷ്യാവകാശ ലംഘനമാണ് നടത്തുന്നതെന്നുമുള്ള പിസി വിഷ്ണുനാഥിന്റെ ആരോപണത്തിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി

ആത്മഹത്യ വർധിക്കണമെന്ന് ആരും ആഗ്രഹിക്കുന്നില്ല. സേനയിൽ അംഗസംഖ്യ വർധിപ്പിക്കണമെന്നത് ന്യായമായ ആവശ്യമാണ്. വിആർഎസ് എടുത്തുപോകുന്നത് സംവിധാനത്തിന്റെ കുറവായിട്ട് കാണേണ്ടെന്നും പോലീസ് സ്‌റ്റേഷനുകളിൽ രാഷ്ട്രീയ സ്വാധീനമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു
 

Share this story