എറണാകുളം ജില്ലയിൽ ഡെങ്കിപ്പനി വ്യാപിക്കുന്നു; 11 ദിവസത്തിനിടെ മരിച്ചത് ആറ് പേർ

dengue

മഴ ശക്തമാകാൻ തുടങ്ങിയതോടെ ഡെങ്കിപ്പനി പടരുന്നു. 11 ദിവസത്തിനിടെ എറണാകുളം ജില്ലയിൽ ഡെങ്കിപ്പനി ബാധിച്ച് ആറു പേരാണ് മരിച്ചത്. പ്രതിദിനം 50 ലേറെപ്പേർക്കാണ് രോഗബാധ സ്ഥിരീകരിക്കുന്നത്. ഒരാഴ്ചയ്ക്കിടെ 2378 പേരാണ് പനി ബാധിച്ചു ചികിത്സക്കെത്തിയതെന്ന് ജില്ലാ രോഗനിരീക്ഷണ സെല്ലിലെ കണക്കുകൾ പറയുന്നു.

ഡെങ്കിപ്പനിക്ക് പുറമെ, എലിപ്പനി, ചെള്ള് പനി തുടങ്ങിയവയും കൂടുതലായി കാണപ്പെടുന്നുണ്ട്. ആശുപത്രികളിൽ പനിയുമായി എത്തുന്നവരിൽ കൂടുതലും 20നും 45നും ഇടയ്ക്ക് പ്രായമുള്ളവരാണ്. അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികളിൽ ശ്വാസംമുട്ടൽ പ്രശ്‌നങ്ങളും കൂടുതലായി കാണുന്നുണ്ട്. എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലയിൽ ഡെങ്കിപ്പനി അടക്കമുള്ള പകർച്ചവ്യാധികൾ വ്യാപിക്കുകയാണ്.
 

Share this story