മറിയക്കുട്ടിക്കെതിരായ ദേശാഭിമാനി വാർത്ത പാർട്ടിക്ക് കളങ്കം, പറ്റിയത് മാനിഷികമായ തെറ്റ്: ഇ പി

ep

മറിയക്കുട്ടിക്കെതിരെയുള്ള ദേശാഭിമാനി വാർത്ത പാർട്ടിക്ക് കളങ്കമാണെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. തിരുത്തിയതോടെ പ്രശ്‌നം തീർന്നു. മാനുഷികമായ തെറ്റാണ് പറ്റിയത്. എന്നാൽ അതിന്റെ പേരിൽ പ്രായമായ സ്ത്രീയെ കോടതിയിലൊക്കെ പോകാൻ പ്രേരിപ്പിക്കുന്നത് വലിയ കഷ്ടമാണെന്നും ഇ പി ജയരാജൻ പറഞ്ഞു. 

നവകേരള സദസിനായി ആഡംബര ബസ് വാങ്ങിയത് വലിയ കാര്യമൊന്നുമല്ല. പ്രതിപക്ഷത്തിന് സമനില നഷ്ടമായിരിക്കുകയാണ്. വാങ്ങിയ ബസ് കെഎസ്ആർടിസിക്ക് നൽകും. പിന്നെന്താണ് പ്രശ്‌നം. കേരള ബാങ്കിലെ ലീഗ് പങ്കാളിത്തം കോൺഗ്രസിന് വെപ്രാളമുണ്ടാക്കുകയാണ്. മുസ്ലിം ലീഗിന് കിട്ടുന്ന അംഗീകാരം കോൺഗ്രസിന് ദഹിക്കുന്നില്ല. അത് ലീഗുകാർ തിരിച്ചറിയുമെന്നും ഇപി പറഞ്ഞു.
 

Share this story