കൊല്ലത്ത് ക്ഷേത്രപരിസരത്ത് ഡ്യൂട്ടി സമയത്തിനിടെ മദ്യപിച്ച ദേവസ്വം ബോർഡ് ജീവനക്കാരൻ പിടിയിൽ
Jun 25, 2023, 10:26 IST

കൊല്ലത്ത് ഡ്യൂട്ടി സമയത്ത് ക്ഷേത്രപരിസരത്ത് ഇരുന്ന് മദ്യപിച്ച ദേവസ്വം ബോർഡ് ജീവനക്കാരൻ വിജിലൻസ് പിടിയിൽ. ഏരൂർ തൃക്കോയ്ക്കൽ ശ്രീ നരസിംഹസ്വാമി ക്ഷേത്രത്തിലെ ജീവനക്കാരൻ ബാബുവാണ് പിടിയിലായത്. ഇയാൾക്കെതിരെയുള്ള നിരവധി പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന
തൃക്കോയ്ക്കൽ ക്ഷേത്രത്തിലെ കൊട്ടാരത്തിൽ ഇരുന്ന് ഇയാൾ മദ്യപിക്കുമ്പോഴാണ് ദേവസ്വം വിജിലൻസ് സംഘം എത്തിയത്. മദ്യക്കുപ്പിയും മദ്യമൊഴിച്ച ഗ്ലാസുമടക്കം സംഘം പിടിച്ചെടുത്തു. സമീപത്ത് നിന്ന് നിരവധി ഒഴിഞ്ഞ മദ്യക്കുപ്പികളും നിരോധിത പുകയില ഉത്പന്നങ്ങളും കണ്ടെത്തി.