സംസ്ഥാനത്തെ വികസനവും ദേശീയ രാഷ്ട്രീയത്തിലെ പ്രശ്‌നങ്ങളുമാണ് പുതുപ്പള്ളിയിലെ ചർച്ച: ഇ പി
Aug 25, 2023, 11:32 IST

ദേശീയ രാഷ്ട്രീയ പ്രശ്‌നങ്ങളും സംസ്ഥാനത്തെ വികസനവുമാണ് പുതുപ്പള്ളിയിൽ ചർച്ചയാകുന്നതെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. ഇന്ത്യ നേരിടുന്ന അത്യന്തം ഗുരുതരമായ ഫാസിസ്റ്റ് വിപത്തിനെതിരെ പുതുപ്പള്ളിയിലെ ജനം ഇടതുപക്ഷത്തിനൊപ്പം അണിനിരക്കും. പുതുപ്പള്ളി അനുഭവിക്കുന്ന പിന്നോക്കാവസ്ഥക്ക് പരിഹാരം കാണാൻ എൽഡിഎഫ് സ്ഥാനാർഥി ജെയ്ക്ക് സി തോമസ് വിജയിക്കണമെന്നും ഇപി ജയരാജൻ പറഞ്ഞു