സീറ്റ് പ്രശ്‌നം പരിഹരിക്കാമെന്ന് പറഞ്ഞതല്ലേ; എന്നിട്ടും എന്തിനാണ് സമരമെന്ന് മന്ത്രി വി ശിവൻകുട്ടി

sivankutty

സീറ്റ് പ്രശ്‌നം പരിഹരിക്കാമെന്ന് പറഞ്ഞിട്ടും സമരം എന്തിനാണെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. വീടിന് അടുത്തുള്ള സ്‌കൂളുകളിലാണ് കുട്ടികൾ അപേക്ഷിക്കുന്നത്. പ്രവേശനത്തിന് പല ഘടകങ്ങളും മാനദണ്ഡമാകുമ്പോൾ ആദ്യ അലോട്ട്‌മെന്റിൽ അവർ പിന്തള്ളപ്പെടും. പിന്നീട് ആ കുട്ടിക്ക് പ്രവേശനം ലഭിക്കും. അപേക്ഷ സമർപ്പിച്ച ആരും ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു

മാർക്ക്, സംവരണം, പഠിച്ച സ്‌കൂളിന്, പഞ്ചായത്തിന്, താലൂക്കിന്, ജില്ലക്ക് ഒക്കെ പരിഗണനയുണ്ട്. ഈ മാനദണ്ഡങ്ങൾ എല്ലാം വരുന്നതുകൊണ്ടാണ് താത്കാലികമായി ചിലർക്ക് അഡ്മിഷൻ ലഭിക്കാത്തത്. സീറ്റ് പ്രശ്‌നം പരിഹരിക്കാമെന്ന് വിദ്യാഭ്യാസ മന്ത്രിയും മുഖ്യമന്ത്രിയും പറഞ്ഞതാണ്. പിന്നെ മന്ത്രിയുടെ കാറിന് മുന്നിൽ ചാടേണ്ട കാര്യമെന്താണെന്നും ശിവൻകുട്ടി ചോദിച്ചു.
 

Share this story