പോലീസിനെതിരെയുള്ള ദിലീപിന്റെ ആരോപണം സ്വയം ന്യായീകരിക്കാൻ, ഗൂഢാലോചന നടന്നുവെന്നത് തോന്നൽ: മുഖ്യമന്ത്രി
നടിയെ ആക്രമിച്ച കേസിൽ തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്ന ദിലീപിന്റെ പ്രസ്താവന അദ്ദേഹത്തിന്റെ തോന്നലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പോലീസിനെതിരെയുള്ള ദിലീപിന്റെ പ്രസ്താവന എന്തുകൊണ്ടാണെന്ന് വ്യക്തമാണ്. ഗൂഢാലോചന നടത്തിയെന്ന് ദിലീപ് പരാതി നൽകിയിട്ടില്ലെന്നും മുഖ്യമന്ത്രി കണ്ണൂരിൽ പറഞ്ഞു
അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നിൽ തെളിവുകൾ വന്നതിന്റെ അടിസ്ഥാനത്തിലാണ് നടി ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണം മുന്നോട്ടു പോയത്. അതു ഗൂഢാലോചനയുടെ ഭാഗമാണെന്ന് പറയാൻ പാടില്ല. പോലീസിനെതിരെയുള്ള ദിലീപിന്റെ ആരോപണം സ്വയം ന്യായീകരിക്കാനാണ്.
അതിജീവിതക്ക് എല്ലാ ഘട്ടത്തിലും പിന്തുണ നൽകുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. അത് തടുരും. പ്രോസിക്യൂഷൻ നല്ല രീതിയിൽ കേസ് കൈകാര്യം ചെയ്തു. കൃത്യമായ നിലാപ്ട സ്വീകരിക്കാൻ സർക്കാർ തയ്യാറാകുന്നുവെന്ന സന്ദേശമാണ് ഇതിലൂടെ ഉണ്ടായത്. ഇക്കാര്യത്തിൽ യുഡിഎഫ് കൺവീനർ പറഞ്ഞത് അദ്ദേഹത്തിന്റെ രാഷ്ട്രീയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു
