മദ്യനയം നടപ്പാക്കുന്നതിന് മുമ്പ് എല്ലാവരുമായി ചർച്ച നടത്തും; അടിച്ചേൽപ്പിക്കുന്ന സമീപനമില്ല: മന്ത്രി രാജേഷ്
Jul 29, 2023, 12:21 IST

പുതിയ മദ്യ നയം നടപ്പാക്കുന്നതിന് മുമ്പ് എല്ലാവരുമായി ചർച്ച നടത്തുമെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി എംബി രാജേഷ്. അടിച്ചേൽപ്പിക്കുന്ന സമീപനമല്ല സർക്കാർ ഒരു കാര്യത്തിലും സ്വീകരിക്കുന്നത്. എല്ലാവരുടെയും ആശങ്കകൾ പരിഗണിക്കും. കഞ്ചാവ് വിൽപ്പന നിയമവിധേയമാക്കുന്ന കാര്യം സർക്കാർ ആലോചിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.