വാഹനത്തിന് സൈഡ് നൽകുന്നതിനെ ചൊല്ലി തർക്കം; യുവതിയെ പോലീസുകാരൻ മർദിച്ചെന്ന് പരാതി

Police

കോഴിക്കോട് യുവതിക്കും കുടുംബത്തിനും നേരെ പോലീസുകാരുടെ ആക്രമണം. നടക്കാവ് എസ് ഐക്കും സംഘത്തിനും എതിരെയാണ് പരാതി. വാഹനത്തിന് സൈഡ് നൽകുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് മർദനത്തിന് കാരണം. യുവതിയും കുടുംബവും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കോഴിക്കോട് അത്തോളി സ്വദേശിനിയും മനഃശാസ്ത്രജ്ഞയുമായ അഫ്‌ന അബ്ദുൽ നാഫിനാണ് മർദനമേറ്റത്. 

മുക്കത്ത് നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു കുടുംബം ഇതിനിടെയാണ് തർക്കമുണ്ടായതും പോലീസുകാരൻ മർദിച്ചതും. അടിനാഭിയിൽ തൊഴിച്ചെന്നാണ് യുവതിയുടെ പരാതി. പോലീസുകാരൻ മദ്യപിച്ചിരുന്നതായി യുവതി ആരോപിക്കുന്നു. എസ്‌ഐയും സംഘവും അസഭ്യം പറഞ്ഞതായും യുവതി പരാതിയിൽ പറയുന്നു.
 

Share this story