കാലടിയിൽ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനെ ചൊല്ലി തർക്കം; ഒരാൾക്ക് വെട്ടേറ്റു

Police

കാലടി: പുതുപ്പള്ളിയിലെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് കാലടിയിൽ ഒരാൾക്ക് വെട്ടേറ്റു. സിപിഎം പൊതിയക്കര ബ്രാഞ്ച് സെക്രട്ടറി കുന്നേക്കാടൻ ജോൺസനാണ് വെട്ടേറ്റ്. തലയ്ക്ക് പരിക്കേറ്റ ഇയാളെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തിൽ സിപിഎം പൊതിയക്കര ബ്രാഞ്ച് സെക്രട്ടറി ദേവസിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസങ്ങളിലായി പുതുപ്പള്ളിയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തർക്കം നിലനിന്നിരുന്നു. ഇതിന്‍റെ തുടർച്ചയെന്നോണമാണ് ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ മൂന്നു പേരാണ് ആക്രിമിച്ചതെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Share this story