ഉമ്മൻ ചാണ്ടി അനുസ്മരണത്തിലേക്ക് മുഖ്യമന്ത്രിയെ ക്ഷണിച്ചതിൽ കോൺഗ്രസിനുള്ളിൽ അതൃപ്തി

pinarayi

കെപിസിസിയുടെ ഉമ്മൻ ചാണ്ടി അനുസ്മരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിച്ചതിൽ കോൺഗ്രസിനുള്ളിൽ അതൃപ്തി. സോളാർ കേസിൽ ഉമ്മൻ ചാണ്ടിയെ വ്യക്തിപരമായി അധിക്ഷേപിച്ചെന്ന് ഒരു വിഭാഗം നേതാക്കൾ പറയുന്നു. എന്നാൽ മുഖ്യമന്ത്രിയെ അനുസ്മരണ പരിപാടിയിലേക്ക് ക്ഷണിക്കണമെന്ന് ഉമ്മൻ ചാണ്ടിയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു

പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി പ്രസിഡന്റ് കെ സുധാകരനും മുഖ്യമന്ത്രിയെ ക്ഷണിക്കുന്നതിൽ താത്പര്യമുണ്ടായിരുന്നില്ല. എന്നാൽ എകെ ആന്റണി അടക്കം മുതിർന്ന നേതാക്കൾ മുഖ്യമന്ത്രിയെ ക്ഷണിക്കണമെന്ന നിലപാട് സ്വീകരിച്ചു. ഇതോടെയാണ് ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിന്റെ അഭിപ്രായം തേടിയത്

മുഖ്യമന്ത്രിയെ മാറ്റിനിർത്താൻ പാടില്ലെന്നും പരിപാടിയിൽ പങ്കെടുപ്പിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. ചാണ്ടി ഉമ്മൻ നേരിട്ട് കോൺഗ്രസ് നേതൃത്വത്തോടും ഇത് ആവശ്യപ്പെട്ടതോടെയാണ് വിഡി സതീശൻ മുഖ്യമന്ത്രിയെ പരിപാടിയിലേക്ക് ക്ഷണിച്ചത്.
 

Share this story