ഓണക്കിറ്റ് വിതരണം വേഗത്തിലാക്കും; വിതരണം ഒന്നാം ഓണത്തിനുമുണ്ടാകും: മന്ത്രി ജിആർ അനിൽ
Aug 26, 2023, 12:39 IST

ഒന്നാം ഓണത്തിനും ഓണക്കിറ്റ് വിതരണം ചെയ്യുമെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജിആർ അനിൽ. വിതരണം വൈകുന്നത് കണക്കിലെടുത്താണ് തീരുമാനം. നെൽ കർഷകർക്കുള്ള മുഴുവൻ കുടിശ്ശികയും കൊടുത്തു തീർത്തു. ഓണക്കിറ്റ് വിതരണം വേഗത്തിലാക്കാൻ നിർദേശം നൽകിയെന്നും മന്ത്രി അറിയിച്ചു
ഓരോ ജില്ലയിലെയും കിറ്റ് വിതരണത്തിന്റെ പുരോഗതി അറിയിക്കാൻ നിർദേശമുണ്ട്. മന്ത്രിയുടെ നിർദേശപ്രകാരം ഇന്ന് മുതൽ ഓണക്കിറ്റ് വിതരണം വേഗത്തിലാക്കുമെന്ന് സപ്ലൈകോ അറിയിച്ചു.