വീട്ടിലെ മാലിന്യം സെക്രട്ടേറിയറ്റിൽ കൊണ്ടുവരരുത്; ജീവനക്കാർക്ക് സർക്കാരിന്റെ ഉത്തരവ്

secretariat

സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് സർക്കാരിന്റെ വിചിത്ര ഉത്തരവ്. വീട്ടിലെ മാലിന്യം സെക്രട്ടേറിയറ്റിൽ കൊണ്ടുവരരുതെന്നാണ് ഉത്തരവ്. വീട്ടിൽ നിന്നുമുള്ള മാലിന്യം സെക്രട്ടേറിയറ്റിൽ കൊണ്ടുവന്ന് നിക്ഷേപിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഉത്തരവിറക്കിയത്. 

ആവശ്യമെങ്കിൽ വേസ്റ്റ് ബിന്നുകൾ സിസിടിവി പരിധിയിൽ ആക്കും. നടപടിയുണ്ടാകുമെന്നും ഉത്തരവിൽ പറയുന്നു. സെക്രട്ടേറിയറ്റ് വളപ്പിൽ നായ്ക്കൾക്ക് ഭക്ഷണം നൽകി സംരക്ഷിക്കരുത്. വെള്ളക്കുപ്പികളിൽ അലങ്കാര ചെടി വളർത്തരുതെന്നും സെക്രട്ടേറിയറ്റ് ഹൗസ് കീപ്പിംഗ് സെൽ നൽകിയ നിർദേശങ്ങളിലുണ്ട്.
 

Share this story