വികസനം ചർച്ച ചെയ്യാനുണ്ടോ, സമയവും തീയതിയും നിങ്ങൾക്ക് തീരുമാനിക്കാം: യുഡിഎഫിനെ വെല്ലുവിളിച്ച് ജെയ്ക്ക്

jaik

പുതുപ്പള്ളി മണ്ഡലത്തിലെ വികസനം ചർച്ച ചെയ്യാൻ കോൺഗ്രസിനെ വെല്ലുവിളിച്ച് എൽഡിഎഫ് സ്ഥാനാർഥി ജെയ്ക്ക് സി തോമസ്. സമയവും തീയതിയും കോൺഗ്രസിന് തീരുമാനിക്കാം. പുതുപ്പള്ളി മണ്ഡലത്തിൽ ഇടതുപക്ഷ കാലയളവിൽ സംഭവിച്ചിട്ടുള്ള മുന്നേറ്റങ്ങൾ അക്കമിട്ട് കാണിക്കാനുള്ള മുന്നേറ്റങ്ങൾ ഞങ്ങൾക്ക് ഈ മണ്ഡലത്തിലുണ്ട്

മുൻ മുഖ്യമന്ത്രിയെ കേരളത്തിനും പുതുപ്പള്ളിക്കും സംഭാവന ചെയ്തത് പുതുപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്‌കൂളാണ്. അഞ്ചാം ക്ലാസിൽ രണ്ട് വിദ്യാർഥികൾ ചേർന്നതിനെ തുടർന്ന് അടച്ചുപൂട്ടാനൊരുങ്ങിയ ഒരു വിദ്യാഭ്യാസ സ്ഥാപനമായിരുന്നു. 2020ലേക്ക് എത്തുമ്പോൾ അത് മൂന്നുനില വലിപ്പമുള്ള ഇന്റർനാഷണൽ നിലവാരമുള്ള ഹയർ സെക്കൻഡറി സ്‌കൂളായി മാറി. ചെറിയ വ്യത്യാസം മാത്രം, മുഖ്യമന്ത്രിയായി അത് ഉദ്ഘാടനം ചെയ്തത് പിണറായി ആയിരുന്നു എന്നും ജെയ്ക്ക് പറഞ്ഞു. 


 

Share this story