ഡോക്ടറുടെ കൊലപാതകം: പ്രതിഷേധം കനത്തതോടെ പ്രതി സന്ദീപിനെ പാരിപ്പള്ളി മെഡിക്കൽ കോളജിൽ നിന്നും മാറ്റി

vandana

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ യുവ ഡോക്ടറെ കുത്തിക്കൊന്ന സംഭവത്തിൽ പ്രതിഷേധം രൂക്ഷമായതോടെ പ്രതി സന്ദീപിനെ പാരിപ്പള്ളി മെഡിക്കൽ കോളജിൽ നിന്നും മാറ്റി. തിരുവനന്തപുരം മെഡിക്കൽ കോളജ് സെല്ലിലേക്കാണ് ഇയാളെ മാറ്റിയത്. പ്രതിയെ ആംബുലൻസിലാണ് മാറ്റിയത്. പ്രതിക്കെതിരെ ആശുപത്രിയിൽ വലിയ പ്രതിഷേധമാണ് നടന്നത്. മെഡിക്കൽ വിദ്യാർഥികളടക്കം വലിയ പ്രതിഷേധം ഉയർത്തിയതിനെ തുടർന്നാണ് നടപടി

പ്രതിയെ ചികിത്സിക്കില്ലെന്ന നിലപാടിലായിരുന്നു ഡോക്ടർമാർ. പിന്നീട് പോലീസ് എത്തിയാണ് പ്രതിക്ക് ചികിത്സ നൽകിയത്. ഒരു മണിയോടെ സന്ദീപിനെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. പ്രതിയെ കൊണ്ടുപോകുന്നതിനിടയിലും ആംബുലൻസ് തടഞ്ഞും പ്രതിഷേധം നടക്കുന്നുണ്ടായിരുന്നു.
 

Share this story