സ്‌കൂട്ടറിന് കുറുകെ നായ ചാടി; വണ്ടിയിൽ നിന്നും വീണ് പരുക്കേറ്റ വീട്ടമ്മ മരിച്ചു

usha

ഇരുചക്ര വാഹനത്തിൽ വരെ നായ കുറുകെ ചാടിയതിനെ തുടർന്ന് വണ്ടിയിൽ നിന്നും വീണ് പരുക്കേറ്റ വീട്ടമ്മ മരിച്ചു. പാലക്കാട് കുത്തനൂർ കുന്നുകാടാണ് സംഭവം. ഉഷയെന്ന സ്ത്രീയാണ് മരിച്ചത്. സ്‌കൂട്ടർ ഓടിച്ച പഴനി കുട്ടി എന്ന യുവാവിന് പരുക്കേറ്റു. ഇന്നലെ വൈകുന്നേരമാണ് അപകടമുണ്ടായത്. 

നൊച്ചുള്ളി എന്ന സ്ഥലത്ത് വെച്ച് ഇരുവരും സഞ്ചരിച്ച സ്‌കൂട്ടറിന് കുറുകെ നായ ചാടുകയും സ്‌കൂട്ടർ നിയന്ത്രണം വിട്ട് മറിയുകയുമായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഉഷയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സക്കിടെ ഇന്നുച്ചയോടെ മരിച്ചു.
 

Share this story