അഭിഭാഷകനായിരിക്കെ ബിസിനസ് ചെയ്യുന്നു: മാത്യു കുഴൽനാടനെതിരെ ബാർ കൗൺസിലിൽ പരാതി
Aug 19, 2023, 14:59 IST

കോൺഗ്രസ് എംഎൽഎ മാത്യു കുഴൽനാടനെതിരെ ബാർ കൗൺസിലിൽ പരാതി. ബാർ കൗൺസിൽ ചട്ടപ്രകാരം എൻ റോൾ ചെയ്ത അഭിഭാഷകൻ ബിസിനസ് ചെയ്യാൻ പാടില്ലെന്നും മാത്യു കുഴൽനാടൻ റിസോർട്ട് നടത്തുന്നതിന് തെളിവുകളുണ്ടെന്നുമാണ് പരാതിയിൽ ആരോപിക്കുന്നത്. ഇത് ചട്ടലംഘനമായതിനാൽ നടപടിയെടുക്കണമെന്നും ആവശയ്‌പ്പെടുന്നു. ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ സെക്രട്ടറി അഡ്വ. സി കെ സജീവാണ് പരാതിക്കാരൻ. പരാതിയിൽ മാത്യു കുഴൻനാടനോട് വിശദീകരണം തേടുമെന്ന് ബാർ കൗൺസിൽ ചെയർമാൻ അറിയിച്ചു.