മാനനഷ്ടക്കേസ് എന്ന ഓലപ്പാമ്പ് കണ്ടാൽ ഭയക്കില്ല; സുധാകരന്റെ കേസിനെ നേരിടും: എംവി ഗോവിന്ദൻ

govindan

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പുനർജനിയിലൂടെ നടത്തിയത് വൻ തട്ടിപ്പെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പുനർജനി വീട് നിർമാണത്തിലെ ക്രമക്കേട് അന്വേഷണത്തിൽ കണ്ടെത്തി. മോൻസൺ മാവുങ്കൽ കേസിലെ രണ്ടാം പ്രതിയായ സുധാകരനെതിരെയുള്ളത് തട്ടിപ്പും വഞ്ചനയും ഉൾപ്പെട്ട ക്രിമിനൽ കേസാണെന്ന് എംവി ഗോവിന്ദൻ പറഞ്ഞു

എന്തിനാണ് കോൺഗ്രസ് ക്രിമിനൽ കേസിനെ രാഷ്ട്രീയമായി നേരിടുന്നത്. ഇതേ ഗതി വരുമെന്ന ചിന്തയെ തുടർന്നാണ് സതീശനും സുധാകരനെ പിന്തുണക്കുന്നത്. മാനനഷ്ടക്കേസ് എന്ന ഓലപ്പാമ്പ് കണ്ടാൽ ഭയക്കുന്ന പ്രസ്ഥാനമല്ല ദേശാഭിമാനിയും സിപിഎമ്മും. സുധാകരന്റെ മാനനഷ്ടക്കേസിനെ നേരിടും. കേരളത്തിലെ മാധ്യമങ്ങൾക്ക് കമ്മ്യൂണിസ്റ്റ് വിരുദ്ധ ജ്വരമാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
 

Share this story