കടൽ താണ്ടിയ തന്നെ കൈത്തോട് കാണിച്ച് പേടിപ്പിക്കേണ്ട; സുധാകരൻ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക്
Jun 23, 2023, 11:04 IST

പുരാവസ്തു തട്ടിപ്പ് കേസിലെ പണമിടപാടുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് എത്തി. ക്രൈംബ്രാഞ്ചിന്റെ കളമശ്ശേരി ഓഫീസിലാണ് സുധാകരനെ ചോദ്യം ചെയ്യുക. കോടതിയിൽ തനിക്ക് പൂർണ വിശ്വാസമുണ്ടെന്ന് സുധാകരൻ മാധ്യമങ്ങളോട് പ്രതികരിച്ചു. കോടതിയിൽ നിന്ന് നീതി ലഭിക്കുമെന്നും തന്റെ നിരപരാധിത്വം തെളിയിക്കാൻ നിഷ്പ്രയാസം സാധിക്കുമെന്നും സുധാകരൻ പറഞ്ഞു
ജീവിതത്തിൽ കൈക്കൂലി വാങ്ങാത്ത രാഷ്ട്രീയക്കാരനാണ് താൻ. ആരെയും ദുരുപയോഗം ചെയ്തിട്ടില്ല. അറസ്റ്റ് ചെയ്യുമെങ്കിൽ ചെയ്യട്ടെ. കടൽ താണ്ടിയ തന്നെ കൈത്തോട് കാണിച്ച് പേടിപ്പിക്കേണ്ടെന്നും സുധാകരൻ പറഞ്ഞു. പരാതിക്കാർ മോൻസൺ മാവുങ്കലിന് നൽകിയ 25 ലക്ഷം രൂപയിൽ സുധാകരൻ പത്ത് ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് കേസ്.