ലാഘവ ബുദ്ധിയോടെ താങ്കൾ ചിന്ത ജെറോമിനെ ന്യായീകരിക്കരുത്; ഇ പിയോട് കെ എസ് യു

ep

ചിന്ത ജെറോമിന്റെ പ്രബന്ധ വിവാദത്തിൽ എൽഡിഎഫ് കൺവീനർ ഇ പി ജയരാജന് കെ എസ് യുവിന്റെ തുറന്ന കത്ത്. വളരെ ഗൗരവകരമായ തെറ്റിനെ ന്യായീകരിക്കാൻ ശ്രമിക്കുന്ന ഇപി ജയരാജൻ മനസ്സിലാക്കേണ്ടത് കേവലം പാർട്ടി സമ്മേളനത്തിന്റെ കരട് രേഖയിൽ ഉണ്ടായ തെറ്റിനെ പറ്റിയല്ല പൊതുസമൂഹം പറയുന്നത്. ചിന്ത ജെറോമിന്റെ മെന്റർ എന്ന നിലയിൽ ലാഘവ ബുദ്ധിയോടെ ഈ വിഷയത്തിൽ ന്യായീകരിക്കുന്നത് ശരിയല്ലെന്ന് താങ്കളെ ഓർമപ്പെടുത്തുന്നുവെന്നും കെ എസ് യു സംസ്ഥാന പ്രസിഡന്റ്  അലോഷ്യസ് സേവ്യർ പറഞ്ഞു


നികുതി പണം ഗ്രാൻഡ് വാങ്ങി പ്രബന്ധം തയ്യാറാക്കുമ്പോൾ പൊതുസമൂഹം ചിലത് പ്രതീക്ഷിക്കുന്നു. എന്നാൽ അതിൽ ഗുരുതരമായ വീഴ്ച്ച ചിന്തയുടെ പ്രബന്ധത്തിൽ ഉണ്ടായി. അതിനെ ലഘൂകരിച്ച ഇ പി ജയരാജന്റെ പ്രതികരണം അപക്വമാണ്. ന്യായികരിക്കുന്നതിന് പകരം തെറ്റ് തിരുത്തുന്നതിനാണ് ഇ പി ജയരാജൻ തയ്യാറാക്കേണ്ടത്. വിഷയം പുനഃപരിശോധിച്ച് കൃത്യമായ നടപടി സ്വീകരിക്കണമെന്നും കെഎസ്യു കത്തിൽ ആവശ്യപ്പെട്ടു.
 

Share this story