അഴിമതി നടത്തി പണം സമ്പാദിക്കാറില്ല: ആരോപണങ്ങൾക്ക് മറുപടിയുമായി ജെയ്ക്ക് സി തോമസ്
Aug 15, 2023, 21:38 IST

കോട്ടയം ടിബി റോഡിൽ 1945 ൽ വ്യാപാരം ആരംഭിച്ചയാളാണ് തന്റെ അച്ഛൻ. മണർകാടുള്ള വീട്ടിൽ നിന്ന് 8 കിലോമീറ്റർ നടന്നിട്ടാണ് അദ്ദേഹം വ്യാപാരം നടത്തിയിരുന്നത്. തന്റെ സ്വത്ത് വിവരം സംബന്ധിച്ച് ആണെങ്കിൽ ഒരു നയാ പൈസ ഉൾപ്പെടെ തെരഞ്ഞെടുപ്പ് പത്രികയിൽ വിവരിച്ചിട്ടുണ്ട്. തന്റെ വീടിരിക്കുന്ന സ്ഥലത്തിന്റെ മൂല്യമാണ് ഇപ്പോഴത്തെ ചർച്ചകളിലേക്ക് വഴി തെളിക്കുന്നത്. തന്റെ ഓർമ്മ ശരിയാണെങ്കിൽ 92 വർഷങ്ങൾക്ക് മുമ്പ് സെന്റിന് 5 രൂപ കൊടുത്ത് വാങ്ങിയ സ്ഥലത്താണ് താൻ താമസിക്കുന്ന വീടിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.