ഡോ. വന്ദന ദാസിന്റെ കൊലപാതകത്തിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സർക്കാർ
Jul 21, 2023, 14:45 IST

ഡോക്ടർ വന്ദന ദാസ് കൊലപാതകത്തിൽ സിബിഐ അന്വേഷണം വേണ്ടെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. കേസിലെ ഏക പ്രതി സന്ദീപിനെതിരെ കൊലപാതക കുറ്റം ചുമത്തി അന്നേ ദിവസം അറസ്റ്റ് ചെയ്തിരുന്നു. എല്ലാ ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുകയാണെന്നും സർക്കാർ കോടതിയെ അറിയിച്ചു. അന്വേഷണം യഥാസമയം പൂർത്തിയാക്കാനാണ് ശ്രമമെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു
അന്വേഷണം ശരിയായ ദിശയിൽ അല്ലെന്ന് വന്ദനയുടെ അച്ഛന് അഭിപ്രായമില്ല. അന്വേഷണം സിബിഐക്ക് കൈമാറാൻ മതിയായ കാരണങ്ങളില്ലെന്നും ക്രൈംബ്രാഞ്ച് കോടതിയിൽ പറഞ്ഞു. വന്ദനയുടെ കൊലപാതകത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് കെ ജി മോഹൻദാസാണ് കോടതിയെ സമീപിച്ചത്.