മയക്കുമരുന്ന് സംഘത്തിന്റെ കാർ മറിഞ്ഞു; കാറിൽ എംഡിഎംഎ, ഒരാൾ പിടിയിൽ

Police

കൊടുവള്ളിയിൽ മയക്കുമരുന്ന് വിൽപ്പന സംഘം സഞ്ചരിച്ച ആഡംബര കാർ മറിഞ്ഞു. കാറിൽ നിന്ന് എംഡിഎംഎയും ത്രാസും പിടിച്ചെടുത്തു. കാറിലുണ്ടായിരുന്ന ഒരാളെ പിടികൂടി. മറ്റൊരാൾ രക്ഷപ്പെട്ടു. ആവിലോറ പാറക്കണ്ടി മുക്കിൽ ഇന്ന് രാവിലെയാണ് സംഭവം

മയക്കുമരുന്ന് വിൽപ്പന സംഘം സഞ്ചരിച്ച കാർ വീട്ടുമുറ്റത്തേക്ക് മറിയുകയായിരുന്നു. ശബ്ദം കേട്ട് വീട്ടുകാർ ഓടിയെത്തിയപ്പോൾ കാറിനുള്ളിൽ രണ്ട് പേർ കിടക്കുന്നതാണ് കണ്ടത്. തുടർന്ന് പോലീസിൽ വിവരം അറിയിച്ചു. പോലീസ് എത്തിയപ്പോഴേക്കും ഒരാൾ രക്ഷപ്പെട്ടു

വെഴപ്പൂർ ചുണ്ട കുന്നുമ്മൽ അനുവിന്ദാണ് പോലീസിന്റെ പിടിയിലായത്. കത്തറമ്മൽ പുത്തൻപീടികയിൽ ഹബീബ് റഹ്മനാണ് രക്ഷപ്പെട്ടത്. ഇയാൾക്കായി തെരച്ചിൽ തുടരുന്നു.
 

Share this story