അപ്പാർട്ട്‌മെന്റിൽ മയക്കുമരുന്ന് കച്ചവടം; എംഡിഎംഎയുമായി യുവതിയും മധ്യവയസ്‌കനും പിടിയിൽ

md

അപ്പാർട്ട്‌മെന്റ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടം നടത്തുകയായിരുന്ന യുവതിയും മധ്യവയസ്‌കനും പിടിയിൽ. വൈപ്പിൻ എളങ്കുന്നപ്പുഴ വളപ്പ് പുളിക്കൽ വീട്ടിൽ ഷാജി പിസി(51), തിരുവനന്തപുരം വെങ്ങാനൂർ നക്കുളത്ത് വീട്ടിൽ രേഷ്മ കെ(31) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇടപ്പള്ളി ചമ്പോകടവ് റോഡ്, കാച്ചപ്പിള്ളി ലൈനിലുള്ള പുളിക്കലകത്ത് അപ്പാർട്ട്‌മെന്റിലായിരുന്നു മയക്കുമരുന്ന് വിൽപ്പന

പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. ഇവരിൽ നിന്നും 2.70 ഗ്രാം എംഡിഎംഎയും 0.14 ഗ്രാം മെത്താംഫിറ്റമിനും പിടിച്ചെടുത്തു.
 

Share this story