പാലക്കാട് നിരോധിത മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ

arrest

പാലക്കാട് മണ്ണാർക്കാട് മയക്കുമരുന്നുമായി രണ്ട് പേർ പിടിയിൽ. 28 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. കോൽപ്പാടം സ്വദേശികളായ രാഹുൽ കൃഷ്ണകുമാർ, രാഹുൽ രാജൻ എന്നിവരെയാണ് പോലീസ് പിടികൂടിയത്.

പോലീസിന്റെ വാഹനപരിശോധനക്കിടെയാണ് ഇവരെ പിടികൂടിയത്. പ്രതികൾ നേരത്തെയും സമാന കേസുകളിൽ പിടിയിലായിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
 

Share this story