മദ്യലഹരിയിൽ യുവാവ് പോലീസ് ജീപ്പുമായി കടന്നു; വൈദ്യുതി പോസ്റ്റ് ഇടിച്ചു തകർത്തു
Jul 26, 2023, 11:09 IST

മദ്യലഹരിയിൽ യുവാവ് പോലീസ് വാഹനവുമായി കടന്നു. സംഭവത്തിൽ പാറശ്ശാല സ്വദേശി ഗോകുലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മദ്യലഹരിയിലാണ് യുവാവ് വാഹനം തട്ടിയെടുത്തത്. ഇന്നലെ രാത്രി 11 മണിക്ക് പാറശ്ശാലയിലെ പരശുവക്കലിലാണ് സംഭവം.
പോലീസിന്റെ നൈറ്റ് പട്രോളിംഗ് സംഘം ഈ സമയത്ത് ഇവിടെയുണ്ടായിരുന്നു. പോലീസുകാർ വാഹനത്തിന് സമീപത്ത് നിന്ന് മാറിയപ്പോൾ യുവാവ് താക്കോൽ കൈക്കലാക്കി ജീപ്പുമായി കടന്നുകളയുകയായിരുന്നു. തുടർന്ന് ആനമ്പാറ വരെ ജീപ്പ് ഓടിച്ചുകൊണ്ടുപോയി. ഇതിനിടെ ജീപ്പ് ഒരു വൈദ്യുതി പോസ്റ്റിൽ ഇടിച്ചു നിൽക്കുകയും ചെയ്തു. പിന്നാലെ എത്തിയ നാട്ടുകാരും പോലീസും ചേർന്ന് യുവാവിനെ പിടികൂടുകയായിരുന്നു.