കാസർകോട് വിഷു ആഘോഷത്തിനിടെ പടക്കം പൊട്ടി റിസോർട്ട് കത്തിനശിച്ചു

resort
കാസർകോട് നീലേശ്വരം ഒഴിഞ്ഞ വളപ്പിൽ വിഷു ആഘോഷത്തിനിടെ പടക്കം പൊട്ടി വീണ് റിസോർട്ട് കത്തി നശിച്ചു. ഹെർമിറ്റേജ് റിസോർട്ടാണ് കത്തിനശിച്ചത്. ഇന്ന് പുലർച്ചെയാണ് അപകടം സംഭവിച്ചത്. രണ്ട് യൂണിറ്റ് ഫയർ ഫോഴ്‌സ് എത്തി തീയണച്ചു. ഓഫീസ് അടക്കം റിസോർട്ട് പൂർണമായും കത്തിനശിച്ചു. പുല്ല് മേഞ്ഞ മേൽക്കൂരകളുള്ള കോട്ടജുകളായതിനാൽ അതിവേഗം തീ പടരുകയായിരുന്നു.
 

Share this story