ആലപ്പുഴയിൽ ഡിവൈഎഫ്‌ഐ പ്രവർത്തകനെ വെട്ടിക്കൊന്നു

ambadi

ആലപ്പുഴ  കായംകുളത്ത് ഡിവൈഎഫ്‌ഐ പ്രവർത്തകനെ ക്വട്ടേഷൻ സംഘം വെട്ടിക്കൊന്നു. കൃഷ്ണപുരത്താണ് സംഭവം. ദേവികുളങ്ങര മേഖലാ കമ്മിറ്റി അംഗം അമ്പാടിയെയാണ് നാലംഗ ക്രിമിനൽ സംഘം വെട്ടിക്കൊന്നത്. കാപ്പിൽ കളത്തട്ട് ജംഗ്ഷനിൽ നാല് ബൈക്കുകളിലായി എത്തിയ സംഘം അമ്പാടിയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു

വാഹനം തട്ടിയതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം. അന്വേഷണം നടക്കുകയാണെന്നും പ്രതികൾ ഉടൻ തന്നെ പിടിയിലാകുമെന്നും പോലീസ് അറിയിച്ചു.
 

Share this story