ഒറ്റപ്പാലത്ത് ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവിനെ അയൽവാസിയായ മദ്യപാനി കുത്തിക്കൊന്നു

sreejith

ഒറ്റപ്പാലത്ത് ഡിവൈഎഫ്‌ഐ യൂണിറ്റ് പ്രസിഡന്റിനെ കുത്തിക്കൊന്നു. കുടുംബ വഴക്കിൽ ഇടപെട്ട ഒറ്റപ്പാലം പനയൂർ ഹെൽത്ത് സെന്റർ യൂണിറ്റ് പ്രസിഡന്റായ ശ്രീജിത്തിനെയാണ്(27) വെട്ടിക്കൊന്നത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. ശ്രീജിത്തിനെ വെട്ടിയ അയൽവാസിയായ ജയദേവനെ പോലീസ് കസ്റ്റഡിയിലെടുത്തു. ശ്രീജിത്തിന് ഒപ്പമുണ്ടായിരുന്ന മൂന്ന് പേർക്ക് പരുക്കേറ്റിട്ടുണ്ട്

ജയദേവൻ സ്ഥിരം മദ്യപാനിയാണ്. ഇന്നലെ മദ്യപിച്ച് വീട്ടിലെത്തി ഇയാൾ വീട്ടുകാരുമായി വഴക്കിട്ടു. അമ്മയെ അടക്കം ജയദേവൻ മർദിച്ചതോടെയാണ് അയൽവാസിയായ ശ്രീജിത്ത് അടക്കം മൂന്ന് പേർ വിഷയത്തിൽ ഇടപെട്ടത്. തർക്കത്തിനിടെ ജയദേവൻ കത്തിയെടുത്ത് ശ്രീജിത്തിനെ കുത്തുകയായിരുന്നു


 

Share this story