സുധാകരന്റെ പേര് പറയാൻ ഡി.വൈ.എസ്.പി സമ്മർദം ചെലുത്തി; കോടതിക്ക് പരാതി നൽകി മോൻസൺ
Updated: Jul 1, 2023, 17:37 IST

പുരാവസ്തു തട്ടിപ്പ് കേസിൽ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ പ്രതി മോൻസൺ മാവുങ്കലിന്റെ പരാതി. ജയിൽ സൂപ്രണ്ട് വഴിയാണ് കോടതിക്ക് മോൻസൺ പരാതി നൽകിയത്. കെ സുധാകരന് തട്ടിപ്പിൽ പങ്കുണ്ടെന്ന് പറയാൻ ഡിവൈഎസ്പി റസ്റ്റം ഭീഷണിപ്പെടുത്തിയെന്നും പേര് പറഞ്ഞാൽ പോക്‌സോ, ചീറ്റിംഗ് കേസുകളിൽ നിന്ന് രക്ഷിക്കാമെന്ന് വാഗ്ദാനം ചെയ്‌തെന്നുമാണ് കോടതിക്ക് നൽകിയ പരാതിയിലുള്ളത്
നേരത്തെയും സുധാകരനെ സംരക്ഷിക്കുന്ന നിലപാടാണ് മോൻസൺ മാവുങ്കൽ സ്വീകരിച്ചിരുന്നത്. സുധാകരനെ കുടുക്കാൻ നീക്കം നടക്കുന്നു എന്നായിരുന്നു മോൻസണിന്റെ ആരോപണം.