പുതിയ സെമി സ്പീഡ്, ഹൈ സ്പീഡ് റെയിൽ പദ്ധതി കൊണ്ടുവന്നാൽ സഹകരിക്കാമെന്ന് ഇ ശ്രീധരൻ

sreedharan

നിലവിലുള്ള കെ റെയിൽ പദ്ധതിയുമായി സഹകരിക്കില്ലെന്ന് ഇ ശ്രീധരൻ. ഈ രീതിയിൽ പദ്ധതി മുന്നോട്ടു കൊണ്ടുപോകാനാകില്ല. അത് പരിസ്ഥിതിക്ക് യോജിച്ചതല്ല. സർക്കാർ പുതിയ സെമി സ്പീഡ്, ഹൈ സ്പീഡ് പദ്ധതി കൊണ്ടുവന്നാൽ സഹകരിക്കും. അത് പരിസ്ഥിതി അനുകൂല പദ്ധതിയാകണം. ആ പദ്ധതി നടപ്പാകാൻ വേണ്ട നിർദേശങ്ങൾ നൽകാൻ തയ്യാറാണെന്നും ശ്രീധരൻ പറഞ്ഞു

കേരളാ സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ വി തോമസവുമായി നടന്ന കൂടിക്കാഴ്ചക്ക് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കെ റെയിലുമായി ബന്ധപ്പെട്ട വിഷയങ്ങളും കേരളത്തിലെ റെയിൽവേ സംവിധാനങ്ങളെ കുറിച്ചുള്ള കാര്യങ്ങളുമായിരുന്നു കൂടിക്കാഴ്ചയിൽ ചർച്ചയായത്.
 

Share this story