സിൽവർ ലൈനിന്റെ കാര്യത്തിൽ ഇ ശ്രീധരന്റെ നിലപാട് സ്വാഗതാർഹം: മന്ത്രി പി രാജീവ്
Jul 11, 2023, 15:12 IST

സിൽവർ ലൈൻ വന്നപ്പോൾ എതിർപ്പ് അറിയിച്ചവർ നിലപാട് മാറ്റിയെന്ന് മന്ത്രി പി രാജീവ്. സെമി ഹൈസ്പീഡ് തന്നെയാണ് സർക്കാർ നേരത്തെ വിഭാവനം ചെയ്തത്. എല്ലാ വിഭാഗം ആളുകളുടെയും അഭിപ്രായം കേട്ടാണ് സർക്കാർ മുന്നോട്ടു പോകുന്നത്. സിൽവർ ലൈനിന്റെ കാര്യത്തിൽ ഇ ശ്രീധരന്റെ നിലപാട് സ്വാഗതാർഹമാണ്.
സംസ്ഥാനത്തെ സൗകര്യങ്ങൾ ശക്തിപ്പെടുത്തുകയാണ് സർക്കാർ ലക്ഷ്യം. കാര്യങ്ങൾ തിടുക്കത്തിൽ നടക്കണമെന്ന ചിന്ത പൊതുവെ സമൂഹത്തിൽ ശക്തിപ്പെട്ട് വരുന്നുണ്ട്. വേഗതയുള്ള സംവിധാനം വേണമെന്ന പൊതുബോധം ശക്തിപ്പെടുന്നത് സ്വാഗതാർഹമാണ്.
വന്ദേഭാരത് വന്നപ്പോൾ പലർക്കും സിൽവർ ലൈൻ വന്നാൽ കൊള്ളാമെന്നുണ്ട്. മുമ്പ് സിൽവർ ലൈനിനെതിരെ കടുത്ത നിലപാട് സ്വീകരിച്ചിരുന്നവർ പോലും ഇപ്പോൾ മറിച്ച് ചിന്തിച്ച് തുടങ്ങിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.