തൃശൂരിലെ വിവിധ പ്രദേശങ്ങളിൽ ഭൂമി വിറയലും മുഴക്കവും; പരിഭ്രാന്തരായി നാട്ടുകാർ

Rain
തൃശൂർ: തൃശൂർ ജില്ലയിലെ ആമ്പല്ലൂർ, കല്ലൂർ, മുളയം, മണ്ണുത്തി തുടങ്ങിയ പ്രദേശങ്ങളിൽ ഭൂമിയിൽ നിന്ന് വിറയലും ഇടിമുഴക്കം പോലെ ശബ്ദവും അനുഭവപ്പെട്ടതായി നാട്ടുകാർ. കാലിനു വിറയൽ വന്നതാണ് പരിഭ്രാന്തരായി എന്താണ് സംഭവിക്കുന്നതെന്ന് ശ്രദ്ധിച്ചെന്നും പ്രദേശവാസികൾ പറയുന്നു.
ബുധനാഴ്ച രാവിലെ 8.17നായിരുന്നു സംഭവം. പ്രദേശത്ത് കനത്ത മഴ തുടരുന്നതിടെയാണ് ഭൂമിക്ക് വിറയലും മുഴക്കും അനുഭവപ്പെട്ടത്. തുടർന്ന് വിവരം ജില്ലാ ഭരണകൂടത്തെ അറിയിച്ചു. ജില്ലാ കലക്ടർ സംഭവസ്ഥലത്തെത്തി പരിശോധന നടത്തുമെന്നാണ് വിവരം.

Share this story