സെന്തിൽ ബാലാജിയുടെ 25 കോടിയുടെ ബെനാമി സ്വത്തുക്കൾ കണ്ടെത്തിയെന്ന് ഇഡി
Jun 15, 2023, 11:22 IST

അറസ്റ്റിലായ തമിഴ്‌നാട് മന്ത്രി സെന്തിൽ ബാലാജിയുടെ 25 കോടിയുടെ ബെനാമി സ്വത്തുക്കൾ കണ്ടെത്തിയെന്ന് ഇ ഡി. ബന്ധുവിന്റെ പേരിൽ വാങ്ങിയ സ്വത്തുക്കൾക്ക് പണം മുടക്കിയത് സെന്തിലാണെന്നാണ് ഇ ഡി പറയുന്നത്. അതേസമയം സെന്തിൽ ബാലാജിയുടെ ജാമ്യാപക്ഷയിൽ ചെന്നൈ പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് വിധി പറയും
ജാമ്യം അനുവദിക്കണമെന്നും മന്ത്രിയുടെ ശസ്ത്രക്രിയക്കായി കാവേരി ആശുപത്രിയിലേക്ക് മാറ്റണമെന്നുമാണ് ഹർജിയിൽ പറയുന്നത്. എന്നാൽ മന്ത്രിയെ 15 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ വിടണമെന്നാണ് ഇഡി ആവശ്യപ്പെടുന്നത്.