എ സി മൊയ്തീന്റെ രണ്ട് ബാങ്ക് അക്കൗണ്ടുകൾ ഇഡി മരവിപ്പിച്ചു; ചോദ്യം ചെയ്യാനും നീക്കം

moideen

സിപിഎം എംഎൽഎ എസി മൊയ്തീനെതിരെ കൂടുതൽ നടപടിക്ക് ഇഡി. രണ്ട് ബാങ്കുകളിലുള്ള സ്ഥിര നിക്ഷേപം ഇ ഡി മരവിപ്പിച്ചു. മച്ചാട് സർവീസ് സഹകരണ ബാങ്ക്, യൂണിയൻ ബാങ്ക് എന്നിവയിലെ സ്ഥിരം നിക്ഷേപമായ 31 ലക്ഷം രൂപയാണ് മരവിപ്പിച്ചത്. എ സി മൊയ്തീനെ ചോദ്യം ചെയ്യാനാണ് ഇഡി നീക്കം. ചോദ്യം ചെയ്യലിനായി ഉടൻ സമൻസ് അയച്ചേക്കും

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് 22 മണിക്കൂർ നീണ്ട റെയ്ഡ് എസി മൊയ്തീൻ വീട്ടിൽ ഇഡി നടത്തിയിരുന്നു. ഇന്നലെ രാവിലെ ഏഴ് മണിയോടെ ആരംഭിച്ച റെയ്ഡ് ഇന്ന് പുലർച്ചെ അഞ്ച് മണി വരെ നീണ്ടു. തന്റെയും ഭാര്യയുടെയും മകളുടെയും ബാങ്ക് അക്കൗണ്ട് രേഖകൾ പരിശോധിച്ചതായും അന്വേഷണത്തിൽ പൂർണമായി സഹകരിക്കുമെന്നും എ സി മൊയ്തീൻ പറഞ്ഞു.
 

Share this story