ഇ ഡി അന്വേഷണത്തെ ഭയക്കുന്നില്ല; നിയമ സംവിധാനത്തിൽ വിശ്വാസം: സതീശൻ

satheeshan

പുനർജനി പദ്ധതിയിൽ തനിക്കെതിരെയുള്ള പരാതി അന്വേഷിക്കേണ്ടത് വിജിലൻസല്ല, ഇ ഡി ആണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അന്വേഷണത്തെ ഭയക്കുന്നില്ല. നിയമ സംവിധാനത്തിൽ വിശ്വാസമുണ്ട്. ഇപ്പോഴുള്ള അന്വേഷണം രാഷ്ട്രീയ പ്രേരിതമാണ്. പരാതിയിൽ പറഞ്ഞ കാര്യങ്ങൾ നൂറ് ശതമാനം അസത്യമാണെന്നും കെട്ടിച്ചമച്ചതാണെന്നും സതീശൻ പറഞ്ഞു

സുധാകരനെ കൊല്ലാൻ ഗൂഢ സംഘത്തെ സിപിഎം അയച്ചെന്ന ശക്തിധരന്റെ പുതിയ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണ്. അതിൽ അദ്ദേഹത്തെ അറിയിച്ചതിലാണ് രക്ഷപ്പെട്ടത്. കേരളത്തിലെ ജനങ്ങൾ നെഞ്ചേറ്റിയ നേതാവാണ് കെ സുധാകരൻ. അദ്ദേഹത്തെ കൊല ചെയ്യാനാണ് ഗൂഢ പദ്ധതി ഒരുക്കിയത്. ചങ്ക് കൊടുത്തും അദ്ദേഹത്തെ സംരക്ഷിക്കുമെന്നും സതീശൻ പറഞ്ഞു
 

Share this story