തന്നെ ഇ ഡി ചോദ്യം ചെയ്യുന്നത് പുതുപ്പള്ളി തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് കെ സുധാകരൻ

sudhakaran

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ചിലതൊക്കെ തുറന്നുപറയാനുണ്ടെന്ന കെ മുരളീധരന്റെ പ്രസ്താവനയെ കുറിച്ച് അദ്ദേഹത്തോട് ചോദിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കോൺഗ്രസിൽ പ്രശ്‌നങ്ങളില്ല. ചാണ്ടി ഉമ്മൻ പുതുപ്പള്ളിയിൽ റെക്കോർഡ് വിജയം നേടും. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നതായും സുധാകരൻ പരഞ്ഞു

അതിനിടെ പുരാവസ്തു തട്ടിപ്പിലെ സാമ്പത്തിക ഇടപാട് കേസിൽ സുധാകരൻ ഇഡിക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായി. താൻ തെറ്റൊന്നും ചെയ്തിട്ടില്ല. അഴിമതി നടത്തണമെങ്കിൽ തനിക്ക് പണ്ടേ നടത്താമായിരുന്നു. വനം മന്ത്രിയായിരുന്നപ്പോൾ എത്രയോ ഓഫറുകൾ വന്നതാണ്. അതിനൊന്നും താൻ വഴങ്ങിയിട്ടില്ല. തന്നെ ചോദ്യം ചെയ്യുന്നത് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും സുധാകരൻ പറഞ്ഞു.
 

Share this story