പ്ലസ് വൺ പ്രവേശനത്തിന് മലപ്പുറം ജില്ലക്ക് 14 അധിക ബാച്ച് അനുവദിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

sivankutty

പ്ലസ് വൺ പ്രവേശനത്തിന് മലപ്പുറം ജില്ലക്ക് 14 അധിക ബാച്ച് അനുവദിക്കുമെന്ന പ്രഖ്യാപനവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മറ്റ് ജില്ലകളിലെ ഒഴിഞ്ഞ് കിടക്കുന്ന സീറ്റ് മലപ്പുറത്തേക്ക് നൽകും. മലപ്പുറം ജില്ലയെ അവഗണിക്കുന്നുവെന്ന രീതിയിൽ അനാവശ്യ വിവാദം ഉണ്ടാക്കുകയാണെന്നും മന്ത്രി പറഞ്ഞു

പ്ലസ് വൺ പ്രവേശനത്തിന് 4,59,330 അപേക്ഷകരാണ് ആകെയുള്ളത്. സർക്കാർ, എയ്ഡഡ് സീറ്റുകളുടെ എണ്ണം 3,70,590 ആണ്. ആകെ സീറ്റുകളുടെ എണ്ണം 4,58,205 ആണ്. ആകെ അപേക്ഷകരാകട്ടെ 4,59,330 ഉണ്ട്. മലപ്പുറം ജില്ലയിൽ 80,922 വിദ്യാർഥികളാണ് ആകെ അപേക്ഷകരായി ഉള്ളത്

സർക്കാർ, എയ്ഡഡ് സീറ്റുകൾ 55,590 ആണുള്ളത്. അൺ എയ്ഡഡ് സീറ്റുകൾ 11,286 ആണ്. വിഎച്ച്എസ്ഇയിൽ 2820 സീറ്റുകളുണ്ട്. അൺ എയ്ഡഡിൽ ഒരാൾ പോലും ചേരുന്നില്ല എങ്കിൽ ഇനി വേണ്ട സീറ്റുകൾ 22,512 ആണ്. അൺ എയ്ഡഡ് കൂടി പരിഗണിക്കുകയാണെങ്കിൽ 11,226 സീറ്റുകളാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു.
 

Share this story