എട്ട് ബില്ലുകളിൽ ഒപ്പിടാനുണ്ട്; ഗവർണറെ ഓർമപ്പെടുത്തി മുഖ്യമന്ത്രിയുടെ കത്ത്
Thu, 16 Feb 2023

ലോകായുക്ത, സർവകലാശാല ബില്ലുകൾ അടക്കമുള്ള ബില്ലുകളിൽ ഒപ്പിട്ടിട്ടില്ലെന്ന് ഓർമിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കത്തയച്ചു. എട്ട് ബില്ലുകളിൽ ഒപ്പിടാനുണ്ടെന്ന് മുഖ്യമന്ത്രി കത്തിൽ ഓർമിപ്പിച്ചു. കോടതിയെ സമീപിക്കുന്നതിന് മുന്നോടിയായാണ് കത്തയച്ചിരിക്കുന്നത്
നിയമസഭ പാസാക്കിയ എട്ട് ബില്ലുകളാണ് ഗവർണറുടെ അംഗീകാരം കാത്ത് രാജ്ഭവനിലുള്ളത്. ലോകായുക്താ ബില്ലിലും സർവകലാശാല ബില്ലിലുമാണ് ഗവർണർക്ക് എതിർപ്പുള്ളത്.