ഇടുക്കി കുട്ടിക്കാനത്തിന് സമീപം ശബരിമല തീർഥാടകരുടെ വാഹനം മറിഞ്ഞ് എട്ട് പേർക്ക് പരുക്കേറ്റു
Sat, 15 Apr 2023

ഇടുക്കി കുട്ടിക്കാനത്തിന് സമീപം ശബരിമല തീർഥാടകരുടെ വാഹനം മറിഞ്ഞ് എട്ട് പേർക്ക് പരുക്കേറ്റു. തിരുവണ്ണാമലൈയിൽ നിന്ന് ശബരിമലയിലേക്ക് പോയ വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവറടക്കം 24 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. അപകടത്തിൽ പരുക്കേറ്റ നാല് പേരെ പീരുമേട് താലൂക്കാശുപത്രിയിലേക്ക് മാറ്റി. മറ്റെല്ലാവരെയും സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം.