ഏക സിവിൽ കോഡ്: സിപിഎം ക്ഷണം ആത്മാർഥമാണെങ്കിൽ പങ്കെടുക്കാമെന്ന് ലീഗ്

league
ഏക സിവിൽ കോഡ് വിഷയത്തിൽ സിപിഎമ്മിന്റെ ട്രാപ്പിൽ വീഴേണ്ടതില്ലെന്ന് മുസ്ലിം ലീഗ്. സംസ്ഥാന എക്‌സിക്യൂട്ടീവിലാണ് ഇതുസംബന്ധിച്ച അഭിപ്രായം ഉയർന്നത്. കോൺഗ്രസിനെ ഒഴിവാക്കി ലീഗിനെ ക്ഷണിക്കുന്നത് സിപിഎമ്മിന്റെ രാഷ്ട്രീയ തന്ത്രമെന്നാണ് യോഗം വിലയിരുത്തിയത്. ക്ഷണം ആത്മാർഥമാണെങ്കിൽ സിപിഎം പരിപാടിയിലും പങ്കെടുക്കാം. എന്നാൽ പരിപാടിക്ക് പൊതുസ്വഭാവം വേണമെന്ന വിലയിരുത്തലും യോഗത്തിലുണ്ടായി. മുസ്ലിം ലീഗ് സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗവും ഇന്ന് ചേരുന്നുണ്ട്.
 

Share this story