എലത്തൂർ ട്രെയിൻ തീവെപ്പ് കേസ്: ഷാരുഖ് സെയ്ഫിയുടെ വീട്ടിൽ എൻഐഎ റെയ്ഡ്
May 11, 2023, 15:34 IST

എലത്തൂർ ട്രെയിൻ തീവെപ്പ് കേസിൽ പ്രതി ഷാരൂഖ് സെയ്ഫിയുടെ വീടുൾപ്പെടെ ഒമ്പതിടങ്ങളിൽ എൻഐഎ പരിശോധന നടത്തി. ഡൽഹി ഷഹീൻബാഗിലാണ് റെയ്ഡ് നടന്നത്. ഷാരുഖ് സെയ്ഫിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് റെയ്ഡ്. കൊച്ചി യൂണിറ്റിലെ രണ്ട് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു പരിശോധന
പുലർച്ചെ അഞ്ച് മണിക്ക് ഷഹീൻബാഗിലെത്തിയ സംഘം 11 മണി വരെ പരിശോധന തുടർന്നു. ഷാരുഖ് സെയ്ഫിയുടെ വീടിന് പുറമെ ഒരു സുഹൃത്തിന്റെ വീട്, രണ്ട് കടകൾ എന്നിവിടങ്ങളിലും റെയ്ഡ് നടത്തി.