എലത്തൂർ ട്രെയിൻ തീവെപ്പ്: പ്രതിയെ ഉടൻ കേരളത്തിലെത്തിക്കുമെന്ന് ഡിജിപി

DGP

എലത്തൂർ ട്രെയിൻ തീവെപ്പ് കേസിൽ മഹാരാഷ്ട്രയിൽ പിടിയിലായ പ്രതി ഷെഹറൂഖ് സെയ്ഫിയെ ഉടൻ കേരളത്തിലെത്തിക്കുമെന്ന് ഡിജിപി അനിൽകാന്ത്. മുംബൈ എടിഎസാണ് രത്‌നഗിരിയിൽ നിന്നും പ്രതിയെ കസ്റ്റഡിയിലെടുത്തത്. കേന്ദ്ര ഏജൻസികളാണ് പ്രതിയെ കുറിച്ച് മുംബൈ എടിഎസിന് വിവരം നൽകിയത്. മഹാരാഷ്ട്ര ഡിജിപിയുമായി ബന്ധപ്പെടുന്നുണ്ടെന്നും എത്രയും വേഗം തന്നെ പ്രതിയെ കേരളത്തിലെത്തിക്കാനാകുമെന്നും ഡിജിപി വ്യക്തമാക്കി

രത്‌നഗിരി സിവിൽ ആശുപത്രിയിൽ ഷെഹറൂഖ് ചികിത്സ തേടിയിരുന്നു. ഇവിടെ നിന്നാണ് ഇയാളെ പിടികൂടിയത്. ഇന്നലെ കേരളാ എടിഎസ് സംഘം ഷഹീൻബാഗിലെ സെയ്ഫിയുടെ വീട്ടിൽ പരിശോധന നടത്തിയിരുന്നു.
 

Share this story