എലത്തൂർ ട്രെയിൻ ആക്രമണം: അക്രമിയെന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

elathur

ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവ് ട്രെയിനിൽ തീവെപ്പ് നടത്തിയ അക്രമിയുടേതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. എലത്തൂരിന് സമീപം കാട്ടിലപ്പീടികയിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. ചുവന്ന ചെക്ക് ഷർട്ട് ധരിച്ച വ്യക്തിയുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇയാൾ റോഡരികിൽ നിന്ന് ഫോൺ ചെയ്യുന്നതും ഒരു ബൈക്ക് വന്ന് ഇയാളെ കയറ്റി കൊണ്ടുപോകുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്

ഇയാളുടെ തോളിൽ ഒരു ബാഗുമുണ്ട്. അതേസമയം ഇത് തന്നെയാണ് അക്രമിയെന്ന് സ്ഥിരീകരിച്ചിട്ടില്ല. പക്ഷേ ദൃക്‌സാക്ഷികൾ നൽകിയ സൂചനകളെല്ലാം യോജിക്കുന്നയാളുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഓടുന്ന ട്രെയിനിൽ യാത്രക്കാർക്ക് നേരെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ ശേഷം ട്രെയിൻ നിർത്തിയ സമയത്ത് ഇയാൾ പുറത്തിറങ്ങി രക്ഷപ്പെടുകയായിരുന്നു.
 

Share this story