എലത്തൂർ ട്രെയിൻ തീവെപ്പ്: ഷാരുഖ് സെയ്ഫിയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
Apr 19, 2023, 08:16 IST

എലത്തൂർ ട്രെയിൻ തീവെപ്പ് കേസിൽ പ്രതി ഷാരുഖ് സെയ്ഫിയുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. യുഎപിഎ അടക്കം ചുമത്തിയ സാഹചര്യത്തിൽ ജാമ്യാപേക്ഷ തള്ളാനാണ് സാധ്യത. എൻഐഎ ഇന്ന് തന്നെ കോടതിയിൽ റിപ്പോർട്ട് നൽകി പ്രതിയെ ഏറ്റെടുക്കാനുള്ള നടപടികൾ ആരംഭിക്കും
വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലാണ് ഷാരുഖ് ഉള്ളത്. ഈ മാസം 20 വരെയാണ് ഇയാളെ റിമാൻഡ് ചെയ്തിരിക്കുന്നത്. കേസ് അന്വേഷണം ഇന്നലെ എൻഐഎ ഏറ്റെടുത്തിരുന്നു. ഇതുവരെയുള്ള കണ്ടെത്തലുകളെല്ലാം കേരളാ പോലീസ് എൻഐഎക്ക് കൈമാറും.